Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bharatpur River

Palakkad

ഭാ​ര​ത​പ്പു​ഴ​യു​ടെ ക​ര വീ​ണ്ടും ഇ​ടി​ഞ്ഞു

കൂ​റ്റ​നാ​ട്: ഭാ​ര​ത​പ്പു​ഴ​യു​ടെ ക​ര വീ​ണ്ടും ഇ​ടി​ഞ്ഞു. തീ​വ്ര​മ​ഴ​യി​ൽ ഭാ​ര​ത​പ്പു​ഴ​യി​ലു​ണ്ടാ​യ നീ​രൊ​ഴു​ക്കി​നെ തു​ട​ർ​ന്ന് തൃ​ത്താ​ല യ​ജ്ഞേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ന്‍റെ ഉൗ​ട്ടു​പു​ര​യു​ടെ ഒ​രു ഭാ​ഗം കൂ​ടി പു​ഴ​യി​ൽ വീ​ണ​തോ​ടെ​യാ​ണ് തീ​ര​വാ​സി​ക​ൾ മു​ൾ​മു​ന​യി​ലാ​യ​ത്.

2018 ലെ ​മ​ഹാ പ്ര​ള​യ​ത്തെ തു​ട​ർ​ന്നാ​ണ് വെ​ള്ളി​യാ​ങ്ക​ല്ല് പാ​ല​ത്തി​ന്‍റെ തെ​ക്ക് വ​ശ​ത്തെ പാ​ർ​ശ്വ സം​ര​ക്ഷ​ണ​ഭി​ത്തി വ​ലി​യ തോ​തി​ൽ ത​ക​ർ​ന്ന​ത്. പു​ഴ​ക്ക​ര​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന യ​ജ്ഞേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ന്‍റെ ഉൗ​ട്ടു​പു​ര​യു​ടെ ഒ​രു ഭാ​ഗം മു​ന്പ് പു​ഴ​യി​ലേ​ക്ക് ത​ക​ർ​ന്ന് വീ​ണി​രു​ന്നു. പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ന​ലെ വീ​ണ്ടും വ​ലി​യൊ​രു ഭാ​ഗംകൂ​ടി പു​ഴ​യി​ലേ​ക്ക് പ​തി​ച്ച​ത്. പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്ന് എ​ട്ടുവ​ർ​ഷ​മാ​യി​ട്ടും ഭി​ത്തി​യു​ടെ പു​ന​ർനി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത് വ​ലി​യ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

റ​ഗു​ലേ​റ്റ​റി​ന്‍റെ 27 ഷ​ട്ട​റു​ക​ളി​ൽ 23 എ​ണ്ണം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ര​യോ​ട് ചേ​ർ​ന്ന ഷ​ട്ട​റു​ക​ൾ കൂ​ടി ഉ​യ​ർ​ത്തി​യാ​ൽ പാ​ല​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗം കൂ​ടു​ത​ൽ ത​ക​രു​മെ​ന്ന ഭീ​തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മ​ല​ന്പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ഡാ​മു​ക​ൾ തു​റ​ന്നു​വി​ടു​ക​യും ഭാ​ര​ത​പ്പു​ഴ​യി​ൽ ക്ര​മാ​തീ​ത​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചെ​യ്താ​ൽ കൂ​ടു​ത​ൽ തീ​രം ഇ​ടി​ഞ്ഞു വീ​ഴു​മെ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.

Latest News

Corehub Up